പാലക്കാട് ധോണിയിലെ കുങ്കിയാനയെ ഒറ്റയാന്‍ ആക്രമിച്ചു. കാട്ടുകൊമ്പന്‍റെ ആക്രമണത്തില്‍ 'അഗസ്ത്യന്' സാരമായ പരുക്കേറ്റു. ഫോറസ്റ്റ് ക്യാംപിന്‍റെ അകത്തുകയറിയാണ് ഒറ്റയാന്‍റെ അക്രമം. സോളാര്‍വേലി തകര്‍ത്ത ഒറ്റയാന്‍ ആനപരിപാലന കേന്ദ്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു. അഗസ്ത്യന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ സുരക്ഷ പരിഗണിച്ച് ഒപ്പമുണ്ടായിരുന്ന ധോണിയെ മറ്റൊരിടത്തേക്ക് മാറ്റി.