കാസർകോട് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ നഴ്സിങ്‌ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ നഴ്സിങ്‌ വിദ്യാർഥിനിയായ ഇരുപതുകാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പെൺകുട്ടി ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് ആരോപിച്ചു വിദ്യാർഥികൾ ആശുപത്രിക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.  കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന്  ആശുപത്രി മാനേജ്‌മെന്റ്  അറിയിച്ചതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വിദ്യാർഥികൾ  നൽകിയ പരാതി പരിശോധിക്കാമെന്ന് പൊലീസും ഉറപ്പ് നൽകി.

ENGLISH SUMMARY:

A nursing student attempted suicide at a private hospital in Kasargod, Kanhangad. The girl, in critical condition, was admitted to the hospital.