സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് സ്വാഗതഗാനം ഒരുക്കാന്‍ പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കലോല്‍സവത്തിലൂടെ വളര്‍ന്ന് വന്ന് സിനിമയില്‍ പ്രശസ്തയായ ആളാണ്  പണം ആവശ്യപ്പെട്ടത്. നടിക്ക് അഹങ്കാരവും പണത്തോട് ആര്‍ത്തിയുമാണെന്നും മന്ത്രി പറഞ്ഞു. നടിയുടെ പേര് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ലെന്നും വി.ശിവന്‍കുട്ടി.

ENGLISH SUMMARY:

Minister V.Sivankutty against the actress who asked 5 lakh rupees to prepare the welcome song