തിരുവനന്തപുരത്ത് വീണ്ടും നാല് വയസുകാരിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് ക്രൂരത. കല്ലാട്ടുമുക്ക് ഓക്സ്ഫെഡ് സ്കൂളിലെ അധ്യാപികയ്ക്കെതിരെ കേസെടുത്തു. ശുചിമുറിയില്‍ പോയതിനാണ് ടീച്ചര്‍ ഉപദ്രവിച്ചതെന്ന് കുട്ടിയും മാതാപിതാക്കളും മനോരമ ന്യൂസിനോട് പറഞ്ഞു.അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് അറിയിച്ച സ്കൂള്‍ ആരോപണം നിഷേധിച്ചു..
ഒരാഴ്ച മുന്‍പ് ശിശുക്ഷേമ സമിതിയിലെ കുരുന്നായിരുന്നു ആയയുടെ ക്രൂരതക്ക് ഇരയായതെങ്കില്‍ ഇത്തവണ മണക്കാടിനടുത്ത് കല്ലാട്ടുമുക്കുള്ള ഓക്സ്ഫെഡ് സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥി. ക്ളാസ് ടീച്ചറുടെ ക്രൂരത കുഞ്ഞ് ഓര്‍ത്തെടുക്കുന്നത് ഇങ്ങിനെ. തിങ്കളാഴ്ച വൈകിട്ട് സ്കൂളില്‍ നിന്നെത്തിയ ശേഷം കുളിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ വേദനയാണെന്ന് പറഞ്ഞ് കരഞ്ഞു. ശരീരത്ത് നോക്കിയപ്പോളാണ് മുറിവിന്റെ അടയാളം. ആദ്യം തെറ്റ് സമ്മതിച്ച സ്കൂളുകാര്‍ പിന്നീട് തിരിഞ്ഞ് നോക്കിയില്ലെന്ന് അമ്മ.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത ഫോര്‍ട് പൊലീസ് കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി പരുക്ക് സ്ഥിരീകരിച്ചു. പരാതി ലഭിച്ചയുടന്‍ അധ്യാപികയെ പറഞ്ഞുവിട്ടെന്നാണ് സ്കൂളിന്റെ വിശദീകരണം. എന്നാല്‍ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ഉപദ്രവം നടന്നതിന് തെളിവ് ലഭിച്ചില്ലെന്നും സ്കൂള്‍ വാദിക്കുന്നു.