കോഴിക്കോട് താമരശേരി ചുരത്തിലൂടെ ഫോണിൽ സംസാരിച്ചു കൊണ്ട് അപകടകരമാംവിധം ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറായ റാഫിഖിന്റെ ലൈസൻസാണ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. ശനിയാഴ്ച വൈകിട്ട് 4.50ന് കൽപ്പറ്റയിൽ നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴായിരുന്നു ആശ്രദ്ധമായി ബസ് ഓടിച്ചത്. റാഫിഖ് ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരൻ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ശിക്ഷ നടപടി സ്വീകരിച്ചത്.