ചൂരല്‍മല–മുണ്ടക്കൈ ദുരന്തത്തില്‍ ഇരയായവരുടെ പുനരധിവാസത്തിലെ മെല്ലോപോക്കു തുറന്നുകാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത് പുറത്ത്. ദുരിത ബാധിതര്‍ക്ക് നൂറു വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന കര്‍ണാടകടയുടെ വാഗ്ദാനത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നു മറുപടി കിട്ടിയില്ലെന്നു ചൂണ്ടികാണിച്ചു സിദ്ധരാമയ്യ പിണറായി വിജയന് കത്തയച്ചു. വാഗ്ദാനം സംബന്ധിച്ച് ഇരു സംസ്ഥാന ചീഫ് സെക്രട്ടറിമാരും തമ്മില്‍ സംസാരിച്ചിരുന്നു.
പിന്നീട് കേരളത്തിന്റെ ഭാഗത്തു നിന്ന് തുടര്‍ നടപടികളുണ്ടായില്ല. കര്‍ണാടക വാഗ്ദാനം നടപ്പാക്കാന്‍ ഇപ്പോഴും തയാറാണ്. വീടുകള്‍ നിര്‍മിക്കാന്‍ ഭൂമി ലഭ്യമല്ലെങ്കില്‍ പണം നല്‍കി വാങ്ങാനും തയ്യാറാണെന്നും കത്തില്‍ പറയുന്നു. ഇന്നലെയാണ് കര്‍ണാടക മുഖ്യമന്ത്രി ഔദ്യോഗികമായി കത്തയച്ചത്.