വയനാട് പുനരധിവാസത്തിനായുള്ള അടുത്ത ചുവട് എന്തായിരിക്കണമെന്ന് ഇന്നു ചേരുന്ന മന്ത്രി സഭായോഗം ചര്‍ച്ചചെയ്യും. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വീണ്ടും എങ്ങിനെ കേന്ദ്രസര്‍ക്കാരിനെ സമീപിക്കണമെന്നതാവും പ്രധാനമായും ആലോചിക്കുക.അതേസമയം കേരളത്തെ കുറ്റപ്പെടുത്തുന്ന കര്‍ണാടക മുഖ്യമന്ത്രിയുടെ കത്ത് അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ വിശദീകരിക്കുന്ന മറുപടിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നൂറ് വീടുകള്‍ പണിഞ്ഞു നല്‍കാം എന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടും കേരള സര്‍ക്കാര്‍ മറുപടി നല്‍കിയില്ല എന്ന ഗുരുതര ആരോപണമാണ് കര്‍ണാടക മുഖ്യമന്ത്രി പരസ്യമാക്കിയിരിക്കുന്നത്. ഈ കത്ത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. കേന്ദ്രം കേരളത്തെ അവഗണിക്കുന്നതിന് തുല്യമാണ് കര്‍ണാടകത്തിന്‍റെ സഹായ വാഗ്ദാനത്തിന് മറുപടിനല്‍കാത്തതെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞുകഴിഞ്ഞു. എതായാലും കര്‍ണാടകത്തിന് സര്‍ക്കാര്‍ മറുപടി നല്‍കും. പുനരധിവാസം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ അഭിപ്രായമോ സാമ്പത്തിക സഹായമോ ലഭ്യമായിട്ടില്ല, അതിനാല്‍ അന്തിമ പ്്ളാന്‍തയാറാക്കാനോ ഭൂമി കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടകത്തെ അറിയിക്കും. കേന്ദ്രസഹായത്തിന് വീണ്ടും വീണ്ടും കേന്ദ്രത്തെ സമീപിക്കേണ്ടിവരുെമന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍. പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം തുടര്‍ന്നും ചെലുത്തുക എന്നതാണ് സര്‍ക്കാര്‍ തീരുമാനം. ഇത് എങ്ങിനെ വേണം എന്ന് മന്ത്രിസഭ ചര്‍ച്ചചെയ്യും.