കേരളത്തിന് ദുരന്തങ്ങളില്‍ നല്‍കിയ രക്ഷാപ്രവര്‍ത്തന സഹായത്തിന് പണം ചോദിച്ച് കേന്ദ്രസര്‍ക്കാര്‍. എയര്‍ലിഫ്റ്റിങ്ങിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുമായി 132 കോടി 61ലക്ഷം രൂപ കേരളം അടക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് കേന്ദ്രം അയച്ചിരിക്കുന്നത്. 2019ലെ പ്രളയം മുതല്‍ ചൂരല്‍മല–മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ വരെയുള്ള ദുരന്തങ്ങള്‍ എണ്ണിപറഞ്ഞാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം ഉടന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ദുരന്തനിവാരണ നിയമം അനുസരിച്ച് ഇത്തരത്തില്‍ പണം ആവശ്യപ്പെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നാണ് സൂചന.