മലബാറിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് സെവനെ പിന്തുണച്ച് എം.പി വി.കെ.ശ്രീകണ്്ഠന്‍. ജനങ്ങളെ ആരോഗ്യമുള്ളവരാക്കാന്‍ മെക് സെവന്‍ രാജ്യമാകെ ഉണ്ടാകണം. മരുന്നിനെ അകറ്റിനിര്‍ത്താന്‍ മെക് സെവന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു
Read Also: മെക്7: ജാഗ്രത പാലിക്കണമെന്നേ പറഞ്ഞുള്ളൂ; ആരോപണം മയപ്പെടുത്തി സിപിഎം
ഇതിനിടെ ആരോപണത്തില്‍ മലക്കം മറിഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തി. പൊതുഇടങ്ങളില്‍ വര്‍ഗീയ ശക്തികള്‍ നുഴഞ്ഞുകയറാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയതാണെന്നാണ് പി മോഹനന്‍റെ വിശദീകരണം. അതിനിടെ കൂട്ടായ്മയ്ക്ക് പിന്തുണയുമായി മുന്‍ മന്ത്രിയും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റുമായി അഹമ്മദ് ദേവര്‍ കോവിലും രംഗത്തെത്തി.
പ്രഭാത വ്യായാമ കൂട്ടായ്മ്ക്കെതിരെ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച പി. മോഹനന്‍ വിവാദമായതോടെ പറഞ്ഞതെല്ലാം വിഴുങ്ങുകയായിരുന്നു. പൊതു ഇടങ്ങളില്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറുമെന്ന് മുന്നറിയിപ്പ് നല്‍കിയതാണെന്ന് പറഞ്ഞ് മയപ്പെടുത്തി. മെക് സെവന്‍ തുടങ്ങിയത് നല്ല ഉദ്ദേശത്തോടെയന്നും വിശദീകരണം.
മെക് സെവന് പിന്തുണയുമായി അഹമ്മദ് ദേവര്‍ കോവിലും രംഗത്തെത്തി. മെക് സെവന്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു പ്രശ്നവും തോന്നിയിട്ടില്ലെന്ന് അഹമ്മദ് ദേവര്‍ കോവില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം വിവാദങ്ങളെ ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് മെക് 7 കൂട്ടായ്മയുടെ പ്രതികരണം. കൂട്ടത്തില്‍ പ്രശ്നക്കാരുണ്ടെങ്കില്‍ അവര്‍ക്കെതിരെയുള്ള നടപടിയെയും മെക് 7 സ്വാഗതം ചെയ്തു.