ക്രിസ്മസ് –പുതുവത്സരക്കാലത്ത് തിരുവന്തപുരത്തു നിന്ന് മലബാര്‍ ഭാഗത്തേയ്ക്കുളള ട്രെയിനുകളില്‍ പൂരത്തിരക്ക്. മിക്ക ട്രെയിനുകളിലും വെയ്റ്റിങ് ലിസ്റ്റ് നൂറിനു മുകളിലെത്തി. കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ കുറവായ റൂട്ടില്‍ അവസരം മുതലാക്കി സ്വകാര്യ ബസുകള്‍ ചാര്‍ജ് കൊളള നടത്തുന്നു. എത്രയും വേഗം സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മലബാര്‍ , മാവേലി , ജനശതാബ്ദി , വന്ദേഭാരത് എല്ലാം ഫുള്‍. വെയിററിങ് ലിസ്റ്റ് നൂറിനു മുകളില്‍. കെഎസ് ആര്‍ടിസി സര്‍വീസുകള്‍ കുറവ്. സ്വകാര്യബസുകളില്‍ കൊളള. തിരുവനന്തപുരം – കണ്ണൂര്‍ ടിക്കറ്റിന് 2100 രൂപ