സോണിയ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിയും മലയാളിയുമായ പി.പി മാധവന്‍ അന്തരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വീട്ടിൽവച്ചു കുഴഞ്ഞുവീണ മാധവനെ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 71 വയസായിരുന്നു. അര നൂറ്റാണ്ടുകാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിച്ചു.
മരണ വിവരമറിഞ്ഞ് പ്രിയങ്ക ഗാന്ധിയും സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ആശുപത്രിയിലെത്തി. മൃതദേഹം പ്രത്യേക വിമാനത്തില്‍ ജന്മനാടായ തൃശൂരിലേക്ക് കൊണ്ടു വരും. രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തിയേക്കും. ഒല്ലൂർ തൈക്കാട്ടുശ്ശേരി ചെറുശ്ശേരി പട്ടത്ത് മനയ്ക്കൽ കുടുംബാംഗമാണ് മാധവന്‍. 45 വര്‍ഷക്കാലമായി സോണിയ ഗാന്ധിയുടെ സന്തതസഹചാരിയാണ് മാധവന്‍.