skating

ബൈക്ക് റേസിങ്ങും  സ്കേറ്റിങ്ങുമടക്കം നിരത്തിലെ നിയന്ത്രണമില്ലാത്ത അഭ്യാസങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന അപകടങ്ങള്‍ക്ക് അറുതിയില്ല.  ജാഗ്രതയെ കുറിച്ച്  പലരും  വാചാലരാകുന്നതാകട്ടെ അപകടശേഷവും. ഇത്തരത്തില്‍  അപകടത്തിന് വഴിയൊരുക്കുമായിരുന്ന ഒരഭ്യാസത്തിന് തൃശൂര്‍ പൊലീസ് തടയിട്ടു. തിരക്കേറിയ  റോഡില്‍  സ്കേറ്റിങ് നടത്തിയതിന്  മുംബൈ സ്വദേശി സുബ്രതോ മണ്ഡലി (26)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂര്‍ ശക്തന്‍ ജംഗ്ഷനിലെ തിരക്കേറിയ  റോഡിലൂടെയായിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം.  മുംബൈയില്‍ നിന്ന് സ്കേറ്റ് ചെയ്ത് ആറ് ദിവസം കൊണ്ടാണിയാള്‍  തൃശൂരിലെത്തിയത്. റോഡിലൂടെ  സ്കേറ്റ് ചെയ്യുമ്പോഴാണ് പൊലീസ് ഇയാളെ  തൃശൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തതും . പൊലീസ് ആക്ട് 118E പ്രകാരം കേസെടുത്തിട്ടുമുണ്ട്.

സഹോദരനെ കാണാനാണ് സുബ്രതോ മണ്ഡല്‍ തൃശൂരില്‍ എത്തിയത്. ഓട്ടോറിക്ഷയില്‍ പിടിച്ച് സ്കേറ്റിങ് നടത്തുന്ന വിഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് ഇയാളെ അന്വേഷിക്കാന്‍ തുടങ്ങിയത്. അപകടകരമായ രീതിയിലുള്ള സ്കേറ്റിങ് , മനപ്പൂര്‍വമായി ഗതാഗത തടസമുണ്ടാക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് 

ENGLISH SUMMARY:

Young man arrested for skating on the main road