ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ നിന്ന് വിട്ടു നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മാത്രമാണ് പങ്കെടുത്തത്. സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസും പങ്കെടുത്തു. ചാണ്ടി ഉമ്മൻ എം. എൽ എയും വിരുന്നിനെത്തി . പൗര പ്രമുഖരും മതമേലധ്യക്ഷൻമാരും പങ്കെടുത്തു.
വിരുന്നിന് സർക്കാർ അഞ്ചു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. സർവകലാശാല ഭരണം സംബന്ധിച്ച് സർക്കാർ - ഗവർണർ പോര് തുടരുകയാണ്. അതിനിടെയാണ് വിരുന്നിൽ നിന്നു കൂടി വിട്ടു നിന്ന് മന്ത്രിസഭയൊന്നാകെ പ്രതിഷേധം കടുപ്പിച്ചത്.