asha-lawrence-hc

TOPICS COVERED

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ ഭൗതികശരീരം വിട്ടു നൽകണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി. മൃതദേഹം മെഡി.കോളജിന് വൈദ്യപഠനത്തിനുതന്നെ നല്‍കും. മക്കളായ ആശ ലോറന്‍സിന്റെയും സുജാത ബോബന്‍റെയും ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. മതാചാരപ്രകാരം സംസ്കരിക്കാന്‍ വിട്ടുനല്‍കണമെന്നായിരുന്നു മക്കളുടെ ആവശ്യം . 

Read Also: സഹോദരിയെ കരുവാക്കി; പിന്നില്‍ സംഘപരിവാറില്‍ ചിലരുടെ വൃത്തികേട്; ലോറന്‍സിന്റെ മകന്‍

തീക്ഷ്ണമായ സമരപോരാട്ടങ്ങളിൽ നെടുനായകത്വം വഹിച്ച സഖാവ് എം.എം.ലോറൻസ് ജീവിച്ചിരുന്നപ്പോൾ ഇത്രയേറെ പരീക്ഷണങ്ങളിലൂടെ കടന്നുപോയിരിക്കില്ല. സെപ്തംബർ 21 ന് വിടപറഞ്ഞ് രണ്ടാം ദിവസം മുതൽ നിയമ വ്യവഹാരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് എം.എം.ലോറൻസിൻ്റെ ഭൗതികശരീരം. മൃതദേഹം പഠനാവശ്യത്തിന് കളമശ്ശേരി മെഡിക്കൽ കോളജിന് വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയതും കോടതിയിൽ പോയതും മകൾ ആശ ലോറൻസായിരുന്നു. തീരുമാനം മെഡിക്കൽ കോളജിന് വിട്ട് ആശയുടെ ഹർജി ഹൈക്കോടതി അന്ന് തീർപ്പാക്കി. മൂന്നു മക്കളെയും കേട്ടതിന് ശേഷം മൃതദേഹം പഠനാവശ്യത്തിന് ഏറ്റെടുക്കാൻ മെഡിക്കൽ കോളജ് തീരുമാനിച്ചു. 

 

എന്നാല്‍ ഹിയറിങ് ഏകപക്ഷീയമായിരുന്നു എന്നാരോപിച്ച് ആശ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ചിന് മുന്നിലെ വാദത്തിനിടെ ആശയ്ക്ക് അനുകൂലമായി മറ്റൊരു മകൾ സുജാത നിലപാട് മാറ്റി. മരണശേഷം മൃതദേഹം പഠനാവശ്യത്തിന് വിട്ടു നൽകാനുള്ള തീരുമാനത്തിന് സാക്ഷികളുണ്ടെന്ന് വ്യക്തമാക്കി മെഡിക്കൽ കോളജിന്റെ തീരുമാനം സിംഗിൾ ബെഞ്ച് ശരിവെച്ചു. അപ്പീലുമായി ആശയും സുജാതയും ഡിവിഷൻ ബെഞ്ചിലെത്തി. സിവിൽ കേസ് അല്ലേയെന്നും മധ്യസ്ഥനെ നിയോഗിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്. അഡ്വ.എൻ.എൻ.സുഗുണപാലന്റെ മധ്യസ്ഥതയിൽ പക്ഷേ കാര്യങ്ങൾ തീരുമാനമായില്ല. ഇതോടെ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. 

Google News Logo Follow Us on Google News

ENGLISH SUMMARY:

The body was for medical studies; The petition to release Lawrence's body was rejected