sabarimala-today

TOPICS COVERED

ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുന്നു. മരക്കൂട്ടം മുതൽ വലിയ നടപ്പന്തൽ വരെയാണ് ഭക്തരുടെ നിര. സ്പോട്ട് ബുക്കിം​ഗ് വഴി അധികമായി ആളെത്തുന്നതാണ് തിരക്ക് വർധിക്കാൻ കാരണം.

 

വെർച്വൽ ക്യൂ വഴി എത്തുന്ന 70,000 തീർഥാടകർക്ക് പുറമെ പതിനായിരം പേരെയാണ് സ്പോട്ട് ബുക്കിംഗ് വഴി മല ചവിട്ടാൻ അനുവദിക്കുക. എന്നാൽ, കഴിഞ്ഞ രണ്ടുദിവസവും സ്‌പോട്ട് ബുക്കിംഗ് വഴി എത്തിയത് ഇരുപതിനായിരം പേർ. ഇതോടെ പ്രതിദിന തീർഥാടകരുടെ എണ്ണം 90,000 കടന്നു.

ശരംകുത്തിമുതൽ മണിക്കൂറുകൾ ക്യൂ നിന്നാണ് സന്നിധാനത്തെത്തുന്നത്. മണ്ഡലപൂജ അടുത്തിരിക്കെ വരും ദിവസങ്ങളിലും സമാനമായ തിരക്ക് തുടരാനാണ് സാധ്യത. എരുമേലി പരമ്പരാഗത കാനന പാത വഴി വരുന്ന തീർഥാടകർക്ക് വരി നിൽക്കാതെ ദർശനത്തിനുള്ള പ്രത്യേക സംവിധാനം നടപ്പിലാക്കി.

ENGLISH SUMMARY:

Pilgrims continue to flock to Sabarimala