ബാങ്ക് അക്കൗണ്ട് വഴി നിയമവിരുദ്ധ ഇടപാട് നടന്നെന്നും ഇത് അന്വേഷിക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചത് കേരള കേരള ഹൈക്കോടതി അഭിഭാഷകനില്‍ നിന്നാണ്. മുംബൈ കമ്മിഷണറുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞായിരുന്നു ഫോണ്‍ കോള്‍.
അഭിഭാഷകന്‍റെ ബാങ്ക് അക്കൗണ്ട് വഴി 25 ലക്ഷം രൂപയുടെ നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതു പരിശോധിക്കാൻ വ്യക്തിപരമായ രേഖകൾ കൈമാറണമെന്നായിരുന്നു നിർദേശം. ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് അക്കൗണ്ട് രേഖകൾ എന്നിവ ആവശ്യപ്പെട്ടു.
മുംബൈ ഹൈക്കോടതിയുടെ നിർദേശപ്രകാരമാണു ഫോൺവിളിയെന്നായിരുന്നു തട്ടിപ്പുകാരുടെ വിശദീകരണം. തന്‍റെ അക്കൗണ്ട് വഴി ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ലെന്നു വ്യക്തമാക്കിയതോടെ മറ്റാരെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നായി തട്ടിപ്പുകാർ. അതിനു താൻ ഉത്തരവാദിയല്ലെന്നും രേഖകൾ ആവശ്യമെങ്കിൽ നിയമാനുസൃതം നോട്ടിസ് അയയ്ക്കണമെന്നും അഭിഭാഷകൻ വിശദീകരിച്ചു.
നിയമപരമായ ബാധ്യത താങ്കൾക്കാണെന്നു തട്ടിപ്പുകാർ അറിയിച്ചതോടെ നിയമപരമായി നേരിട്ടോളാമെന്നു പറഞ്ഞാണു ഫോൺ സംഭാഷണം അവസാനിപ്പിച്ചതെന്നു ശ്രീനിവാസൻ പറഞ്ഞു. ഇംഗ്ലിഷിലായിരുന്നു സംഭാഷണം. പിന്നീടു ഫോൺ നമ്പർ സഹിതം സൈബർ പൊലീസിൽ പരാതി നൽകി. "ചക്ഷു ' പോർട്ടലിലും പരാതി രേഖപ്പെടുത്തി.