കൊല്ലം കടയ്ക്കല്‍ സ്വദേശിയായ യുവാവ് ചതിക്കപ്പെട്ട് ഒമാനില്‍ കുടുങ്ങിയതായി വീട്ടുകാരുടെ പരാതി. വിഷ്ണുവാണ് ജോലിയില്ലാതെ വലയുന്നത്. വിഷ്ണുവിന്റെ അച്ഛന്‍ കഴിഞ്ഞദിവസം ജീവനൊടുക്കിയിരുന്നു
കടയ്ക്കല്‍ കാര്യം സ്വദേശി വിഎല്‍ ഭവനില്‍ വിഷ്ണ ഒമാനില്‍ ജോലിക്ക് പോകാനാകാതെ കുടങ്ങിയെന്നാണ് വീട്ടുകാരുടെ പരാതി. ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ചതിയില്‍പ്പെട്ടതായാണ് വിവരം. സ്പെയര്‍ പാര്‍ട്സ്സ് കമ്പനിയില്‍ ജോലിക്കാരനായിരുന്നു വിഷ്ണു. സ്ഥാപനവുമായുളള തര്‍ക്കത്തില്‍ വിഷ്ണുവിനെതിരെ കേസുളളതിനാല്‍ നാട്ടിലേക്ക് എത്താനോ, മറ്റ് സ്ഥാപനങ്ങളില്‍ ജോലിക്ക് പോകാനോ കഴിയുന്നില്ലെന്നാണ് വിഷ്ണുവിന്റെ വീട്ടുകാര്‍ പറയുന്നത്.
മകന്‍ വിദേശത്ത് കേസില്‍ അകപ്പെട്ടെന്ന വിവരം അറിഞ്ഞ് മനോവിഷമത്തിലായിരുന്ന വിഷ്ണുവിന്റെ അച്ഛന്‍ സതീഷ്ബാബു കഴിഞ്ഞദിവസം ജീവനൊടുക്കിയിരുന്നു. വിഷ്ണുവിന്റെ കുടുംബം നേരത്തെ നവകേരളസദസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയതാണ്.