mathew-george-4

ഇടുക്കി കട്ടപ്പനയിൽ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത  സംഭവത്തില്‍ സിപിഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍.സജിയെ ന്യായീകരിച്ച്  സിപിഎം ഏരിയ സെക്രട്ടറി. സാബുവിനോട്  വി.ആര്‍.സജി സംസാരിച്ചത് ഭരണസമിതി അംഗമെന്ന നിലയിലെന്ന് സിപിഎം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്. സാബു ബാങ്കിലെത്തി തര്‍ക്കമുണ്ടാക്കിയിരുന്നു.  പാര്‍ട്ടി സാബുവിന്‍റെ കുടുംബത്തിനൊപ്പമെന്നും മാത്യു ജോര്‍ജ്  പറഞ്ഞു. 

 

അതേസമയം, പണത്തിനായി പലതവണ ബാങ്കില്‍ കയറിയിറങ്ങിയെന്ന് മരിച്ച സാബുവിന്‍റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചത് ഈ ബാങ്കിലാണ്. രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍ നിന്ന് ആകെ നല്‍കിയത്  80,000 രൂപയാണ്. സാബു ബാങ്കിലെത്തിയപ്പോള്‍, ജീവനക്കാരനായ ബിനോയ് മോശമായി പെരുമാറിയെന്നും കൂടുതല്‍ പണം നല്‍കാനാവില്ലെന്ന് ബാങ്ക് സെക്രട്ടറി പറഞ്ഞെന്നും ഇതിനു പിന്നാലെയാണ് വി.ആര്‍.സജി ഭീഷണിപ്പെടുത്തിയതെന്നും മേരിക്കുട്ടി പ്രതികരിച്ചു.  Also Read: 'അടികിട്ടേണ്ട സമയം കഴിഞ്ഞു, മനസിലാക്കിത്തരാം'; സാബുവിനോട് സിപിഎം നേതാവിന്‍റെ ഭീഷണി; ശബ്ദരേഖ പുറത്ത്...

സാബുവിന്‍റെ ആത്മഹത്യയ്ക്ക്  പിന്നാലെ   സിപിഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍.സജി ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തു വന്നിരുന്നു. സാബു അടിമേടിക്കുമെന്നായിരുന്നു സജിയുടെ ഭീഷണി. സാബുവിനെ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. 

ENGLISH SUMMARY:

CPM defends V.R. Saji; 'Party stands with Sabu's family'