വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയാണ് യുഡിഎഫ് വോട്ടുനേടുന്നതെന്ന് എ. വിജയരാഘവന്‍. അധികാരം കിട്ടാന്‍ കോണ്‍ഗ്രസ് വര്‍ഗീയതയുമായി സന്ധിചെയ്യുന്നു. വയനാട്ടിലെ ജയം ജമാഅത്തെ ഇസ്‍ലാമി–എസ്ഡിപിഐ കൂട്ടുകെട്ടിന്‍റെ പിന്തുണയിലാണ്. പാലക്കാട്ടെ വിജയാഘോഷം തുടങ്ങിയത് എസ്ഡിപിഐ പ്രകടനത്തോടെയാണ്. പേടിപ്പിച്ചാല്‍ പ്രശ്നങ്ങള്‍ ഉന്നയിക്കാതിരിക്കും എന്നുകരുതരുതെന്നും വിജയരാഘവന്‍ എഫ്ബി പോസ്റ്റില്‍ കുറിച്ചു.