TOPICS COVERED

സിപിഐയുടെ  ആസ്ഥാന മന്ദിരമായ എം.എന്‍.സ്മാരകം മുഖം മിനുക്കി പ്രവര്‍ത്തന സജ്ജമാകുന്നു. പാര്‍ട്ടിയുടെ സ്ഥാപക ദിനമായ  26ന്  ഉദ്ഘാടനം ചെയ്യപ്പെടുന്ന എം.എന്‍ സ്മാരകത്തിന്‍റെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. സിപിഎമ്മിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസും രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലാവധി പൂര്‍ത്തിയാവും മുന്‍പ് ഉദ്ഘാടനം ചെയ്യപ്പെടും.

സിപിഐയുടെ നിര്‍ണായകമായ ഏറെ രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എം.എന്‍ സ്മമാരകത്തിന്‍റെ പുതിയ രൂപമിതാണ്. രണ്ടു നിലയില്‍ നിന്ന് മൂന്ന് നിലയിലേക്ക് അത്യാധുനിക സജ്ജീകരണങ്ങളുമായാണ് എം.എന്‍.സ്മാമാരകം നവീകരിക്കപ്പെട്ടത്. പഴയ എം.എന്‍.സ്മാരകത്തില്‍ നിന്നും ഏറെ മാറ്റങ്ങള്‍ പുതിയ എം.എന്‍ സ്മാരകത്തിനുണ്ട്. പഴയ നടുമുറ്റം വാര്‍ത്താസമ്മേളനങ്ങള്‍ നടത്താനുള്ള വിശാലമായ ഹാളായി മാറ്റി. സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ് ഒന്നാം നിലയില്‍ നിന്നും രണ്ടാം നിലയിലെ വിശാലമായ ഓഫീസാക്കി മാറ്റിയിരിക്കുന്നു. 24 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന പ്രത്യേക ഹാള്‍ നിര്‍മിച്ചിരിക്കുന്നത് സംസ്ഥാന നിര്‍വാഹകസമിതി കൂടാനാണ്. സംസ്ഥാന കൗണ്‍സില്‍ ചേരാനായി വിശലമായ ഹാള്‍ മൂന്നാം നിലയില്‍ സജ്ജമാവുകയാണ്. 

എം.എന്‍.സ്മാരം ആകെ മാറുമ്പോള്‍ അതിനോട് ചേര്‍ന്ന് പത്തുമുറികളുള്ള ഗസ്റ്റ് ഹൗസും സജ്ജമാണ്. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും താമസിക്കുന്നതിന് ഇവിടെ സജ്ജീകരണമുണ്ട്. എം.എന്‍. സ്മാരകത്തിന്‍റെ മുകളിലത്തെ നിലയില്‍ നിന്ന് നടന്ന് ഗസ്റ്റ് ഹൗസിലേക്ക് കയറാം. വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവും തയാറാവുകയാണ്. എന്നാല്‍ ഉദ്ഘാനത്തിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയെ ക്ഷണിക്കാത്തത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ട്.  സിപിഎമ്മിന്‍റെ  സംസ്ഥാന കമ്മിറ്റി ഓഫീസിന്‍റെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. ഇപ്പോഴുള്ള എ കെ ജി സെന്‍ററിന് എതിര്‍ വശത്തായിട്ടാണ് പടുകൂറ്റന്‍ കെട്ടിടം നിര്‍മാണം പുരോഗമിക്കുന്നത്. ഏറ്റവും മുകളിലായാണ് പാര്‍ട്ടി ചിഹ്നം സ്ഥാപിക്കുന്നത്.  രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലവധി തീരുമുന്‍പ് ഉദ്ഘാടനം നടത്താനാണ് പാര്‍ട്ടി ആലോചന. പാര്‍ട്ടി കോണ്‍ഗ്രസിന് തൊട്ടിപിന്നാലെയും ഉദ്ഘാടനം പ്രതീക്ഷിക്കുന്നുണ്ട്.

ENGLISH SUMMARY:

The CPI headquarters, M.N. Smarakam, is being renovated and readied for operations