വായ തുറന്നാൽ വർഗീയതയല്ലാതെ മറ്റൊന്നും പറയാൻ എ.വിജയരാഘവന് അറിയില്ലെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ആർഎസ്എസ് പോലും പറയാത്ത വർഗീയതയാണ് വിജയരാഘവൻ പറഞ്ഞത്. ആരെ എപ്പോൾ എതിർക്കണമെന്ന്  ലീഗിന് അറിയാമെന്നും  പിണറായി വിജയൻ പറയുന്ന പോലെ വർത്തമാനം പറയുന്ന പണിയല്ല മുസ്ലിം ലീഗിനെന്നും കെ എം ഷാജി വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവന്‍. പ്രിയങ്ക ഗാന്ധിയു‌ടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നു. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിലാണ് വിജയരാഘവന്റെ പരാമര്‍ശം 

ENGLISH SUMMARY:

Muslim league leader km shaji against cpm leader a Vijayaraghavan