വി ജോയിയെ വീണ്ടും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 46അംഗ ജില്ലാ കമ്മിറ്റിയില്‍ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനും വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തും എത്തി. എംഎൽഎമാരായ ജി.സ്റ്റീഫൻ , ഒ.എസ്. അംബിക എന്നിവർ ഉൾപ്പെടെ എട്ട് പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്ന ആനാവൂർ നാഗപ്പൻ, എ എറഹീം എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. മധു മുല്ലശ്ശേരി പാര്‍ട്ടിക്ക് നിരക്കാത്ത പല കാര്യങ്ങളും ചെയ്തുവെന്നും അന്വേഷണം പ്രഖ്യാപിക്കാത്തതിനാലാണ് മധുവിനെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നും വി ജോയ് പറഞ്ഞു. താന്‍ സ്പ്ര ഉപയോഗിക്കാത്ത ആളാണ് എന്നും വി. ജോയ് പരിഹസിച്ചു.