വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം. വാഹനത്തിന്‍റെ എഞ്ചിന്‍ ഓഫായിരുന്നു. കാരവനുള്ളിലെ എസി യുപിഎസിന്‍റെ സഹായത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എസിയുടെ പ്രവര്‍ത്തനം നിലച്ചതോടെ കിടന്നുറങ്ങിയവര്‍ വിഷവാതകം ശ്വസിക്കുകയായിരുന്നുവെന്നാണ് നിഗമനം. പോസ്റ്റ്​മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.  Also Read: വാഹനം ഒതുക്കിയത് ഉറങ്ങാന്‍; നോവായ് മനോജും ജോയലും

മലപ്പുറം വെളിയങ്കോട് സ്വദേശി നാസറിന്‍റെ പേരിലുള്ള കാരവനിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിത്. കാരവന്‍ ഡ്രൈവറായിരുന്ന മനോജും സഹായി ജോയലുമാണ് മരിച്ചത്. ഒരാളുടെ മൃതദേഹം കാരവന്‍റെ വാതിലിലും മറ്റൊന്ന് വാഹനത്തിനുള്ളിലുമായിരുന്നു. തലശേരിയില്‍ നിന്നും ആളുകളെ ഇറക്കിയ ശേഷം മടങ്ങിവരവേയാണ് വടകരയില്‍ വാഹനം നിര്‍ത്തി ഇവര്‍ ഉറങ്ങാന്‍ കിടന്നത്. രണ്ട് ദിവസമായി റോഡരികില്‍ കിടന്നതോടെയാണ് സംശയം തോന്നി പരിശോധിച്ചത്. 

ENGLISH SUMMARY:

Two people who were sleeping in a caravan in Vadakara died from carbon monoxide inhalation. The vehicle’s engine was off, but the AC in the caravan was running on UPS power