സൈബർ തട്ടിപ്പിന് കംബോഡിയയിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്തതിൽ അറസ്റ്റിലായ യുവമോർച്ച നേതാവിന്റെ പങ്കും അന്വേഷിക്കും. കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്ത ബംഗാളിലെ യുവമോർച്ച നേതാവ് ലിങ്കൺ ബിശ്വാസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
രാജ്യത്ത് നടന്ന വെർച്ച്വൽ അറസ്റ്റ് സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് ലിങ്കൺ ബിശ്വാസ്. കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബർ മാഫിയ സംഘത്തെ നിയന്ത്രിച്ചിരുന്നത് ലിങ്കൺ ബിശ്വാസിന്റെ നേതൃത്വത്തിലാണ്. ഇന്നലെ രാത്രി കൊച്ചിയിലെത്തിച്ച പ്രതിയെ ഇന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ ചോദ്യംചെയ്യും.
പ്രതിയെ കോടതിയിൽ ഹാജരാക്കും. തട്ടിയെടുത്ത കോടികൾ ലിങ്കൺ ബിറ്റ്കോയിൻ ഇടപുകളിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഉന്നത രാഷ്ട്രീയ സമർദങ്ങളും പ്രതിരോധവും മറികടന്നാണ് പ്രതിയെ കൊച്ചി പൊലീസ് കേരളത്തിലെത്തിച്ചത്.