adithya

TOPICS COVERED

ഡിസംബർ 26 തീരത്തിന് കണ്ണീരോർമയാണ് . ആലപ്പുഴ ആറാട്ടുപുഴയിൽ സുനാമിയുടെ രാക്ഷസ തിരമാലകൾ അമ്മയുടെ ഒക്കത്ത് ഇരിക്കവേ  ഒഴുക്കിക്കൊണ്ടു പോയെങ്കിലും അത്ഭുതകരമായി രക്ഷപെട്ട അഞ്ചു മാസം പ്രായമുള്ള ഒരു പെൺകുരുന്ന് ഉണ്ടായിരുന്നു. ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ സുഭാഷിന്‍റെയും സിനിമോളുടെയും മകളായ ആദിത്യ ഇന്ന് അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയും കായികതാരവുമാണ്

 

)മറക്കാനാഗ്രഹിക്കുന്ന സങ്കടങ്ങളുടെ തിരയാണ് ഉള്ളിലാകെ. ആറാട്ടുപുഴയിൽ കൺമുന്നിലൂടെ തിരമാലകൾ കൊണ്ടുപോയത് പ്രിയപ്പെട്ട ജീവിതങ്ങളെയാണ്. മരണച്ചുഴിയിലേക്ക് പോകുമെന്ന് ഉറപ്പായ ന്നിമിഷത്തിൽ ദൈവത്തിന്‍റേതെന്ന് കരുതുന്ന കൈകൾ രക്ഷിച്ച് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നവരാണ് പുത്തൻപറമ്പിൽ സിനിമോളും ആദിത്യയും

സുനാമി തിരയിൽ നിന്ന് താനും കുഞ്ഞും  രക്ഷപെട്ടതെങ്ങനെയെന്ന് സിനിമോൾ പറയും. അന്ന് അഞ്ചുമാസം മാത്രം പ്രായമുണ്ടായിരുന്ന ആദിത്യയ്ക്ക് സുനാമി പറഞ്ഞു കേട്ട അനുഭവം മാത്രമാണ് പരിസരത്തുണ്ടായിരുന്ന വീടുകളിലെ പലരും സുനാമിയിൽ മരിച്ചു. ആറാട്ടുപുഴയിലെ 6, 7, 8, വാർഡുകളിലാണ് സുനാമി തിരമാലകൾ ആഞ്ഞടിച്ചത്. തീരത്തോട് ചേർന്ന് വീടുകൾ നിന്ന സ്ഥലങ്ങളെല്ലാം കടലെടുത്തു. ഇപ്പോൾ കൂറ്റൻ പാറകൾ നിരത്തിയിട്ടുണ്ടെങ്കിലും തിരമാലകൾ അതിനു മുകളിലൂടെ തീരത്തേക്ക് കയറും. സുനാമിയുടെ ഭീകരത നേരിൽ കണ്ടവരാണ് ആറാട്ടുപുഴയിലെയും തറയിൽ കടവിലെയും  മുതിർന്ന തലമുറ. അവരുടെ ഓർമകളിലുണ്ട് ആ തിരയിളക്കം.

ENGLISH SUMMARY:

Cinemol narrates how she and her baby survived the tsunami wave that day.