TOPICS COVERED

തൃശൂർ ആവേശം കൊള്ളിച്ച് ബോൺ നത്താലെ അരങ്ങേറി. 107 ഇടവകകളിൽ നിന്നായി 15000 ക്രിസ്മസ് പാപ്പന്മാർ റാലിയിൽ പങ്കെടുത്തു  തൃശൂരിന്റെ സായാഹ്നത്തെ ചുവപ്പ് അണിയിച് ക്രിസ്മസ് പപ്പമാർ സ്വരാജ് റൗണ്ടിൽ ചുവടുകൾ വച്ചു. ഓരോ അഞ്ചു മിനിറ്റിന്റെ ഇടവേളകളിലും ആവേശം ഒട്ടും ചോരാതെയായിരുന്നു നൃത്തം.  പ്രായഭേദമന്യേ വലിയൊരു നിര ബോൺ നത്താലെയിൽ പങ്കെടുത്തു. ഇടവകയിലെ കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് അടും പാതിരി അച്ഛൻ ഇത്തവണയും സ്റ്റാറായി.പട്ടിക്കാട് ഫൊറോനായിലെ മാതൃവേദിയിലെ അമ്മമാരും നൃത്തത്തിൽ കുട്ടികളോടൊപ്പം കട്ടക്ക് കൂടെ നിന്നു.  ചെറുതും വലുതുമായ ഇരുപതിയൊന്ന് പ്ലോട്ടുകളാണ് ബോൺ നത്താലെയിൽ പപ്പന്മാർക് കൂട്ടായത്. വയനാടിനെ പശ്ചാത്തലമാക്കിയ പ്ലോട്ടും, ചലിക്കുന്ന ഏതൻ തോട്ടവുമായിരുന്നു പ്രത്യേകം ശ്രദ്ധ നേടിയത്.  ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പപ്പാന്മാരെ പങ്കെടുപ്പിച്ചതിന് 2014 ൽ തൃശൂരിലെ ബോൺ നത്താലെയ്ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചിരുന്നു. കാരുണ്യ പ്രവർത്തിക്ക് കൂടിയുള്ള വേദിയാണ് ഇത്. നിർദരരായ കുടുബങ്ങൾക്ക് വീടു വച്ചു നൽകുന്നതും ബോൺ നത്താലയുടെ ഭാഗമാണ്. 

ENGLISH SUMMARY:

Thrissur buon natale celebration