വയനാട്ടിൽ ഡി.സി.സി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നത. ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ചിലരെന്ന് സംശയിക്കുന്നതായി ഐ.സി ബാലകൃഷ്ണന്‍. ആത്മഹത്യയ്ക്ക് ഉത്തരവാദി കെപിസിസിയും ഐ.സി ബാലകൃഷ്ണനുമാണെന്ന സിപിഎം ആരോപണത്തിന് പിന്നാലെയാണ് പ്രതികരണം.

എൻ. എം വിജയന്റെ ആത്മഹത്യക്കു പിന്നാലെ വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. സ്ഥലം എം. എൽ.എ ഐ സി ബാലകൃഷ്ണനെ പ്രതിസ്ഥാനത്തു നിർത്തിയാണ് സിപിഎമ്മിന്റെ ആരോപണങ്ങളൊക്കെയും.ആത്മഹത്യക്ക് ഉത്തരവാദി കെപിസിസിയും ഐ.സി ബാലകൃഷ്ണനുമാണെന്നും ബാങ്ക് നിയമപരമായി ബന്ധപ്പെട്ട് കോടികൾ കോഴ വാങ്ങിയതിനു പിന്നിൽ ഐ. സി ബാലകൃഷ്ണൻ അടക്കമുള്ളവരാണെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് 

രാജി ആവവശ്യപ്പെട്ട് സിപിഎം നാളെ ഐസി ബാലകൃഷ്ണന്റെ ഓഫിസിലേക്ക് മാർച്ച് നടത്തും. ഡിവൈഎഫ്ഐയും പ്രതിഷേധത്തിനൊരുങ്ങുകയാണ്. അതേ സമയം തനിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെയുള്ള ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് ഐ. സി ബാലകൃഷ്ണന്റെ വിലയിരുത്തൽ. ഇന്നലെ പുറത്തുവന്ന 30 ലക്ഷത്തിന്റെ കരാറിൽ തന്റെ പേര് ചേർത്തത് വ്യാജമായാണെന്നും 2021 ലെ രേഖകൾ വീണ്ടും പുറത്തു വന്നതിനു പിന്നിൽ പാർട്ടിക്കുള്ളിൽ തന്നെയുള്ള സംഘമാണെന്നും ഐ.സി ബാലകൃഷ്ണൻ.

ബാങ്ക് നിയമനത്തിൽ കോടികൾ വാങ്ങിയത് ഐ. സി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധത്തിനിറങ്ങുമെന്നും ജില്ലാ പ്രസിഡന്റ്‌ പ്രശാന്ത് മലവയൽ പറഞ്ഞു.

അതിനിടെ ആത്മഹത്യയെ പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണചുമതല. ആത്മഹത്യക്കിടി ആക്കിയ കാരണത്തെപ്പറ്റി സംഘം അന്വേഷിക്കും.

ENGLISH SUMMARY:

IC Balakrishnan suspects that some within his own party are behind the allegations against him regarding his appointment at Bathery Urban Cooperative Bank.