• തത്തമംഗലത്തേത് സാമൂഹ്യവിരുദ്ധരുടെ ആക്രമണം?
  • 'ബോധപൂര്‍വം മറ്റാരോ പുല്‍ക്കൂട് നശിപ്പിച്ചു'
  • അധ്യാപകരെ ഭീഷണിപ്പെടുത്തിയത് ക്രിസ്മസ് ആഘോഷിച്ചതിന്

പാലക്കാട് നല്ലേപ്പിള്ളി ഗവണ്‍മെന്‍റ് യു.പി സ്‌കൂളിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതില്‍ ഗൂഢാലോചനയില്ലെന്ന് പൊലീസ്. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി അനിൽകുമാർ, ബജ്റംഗ്‌ദൾ ജില്ലാ സംയോജക് സുശാസനൻ, വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേലായുധൻ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് നിഗമനം. പെട്ടെന്നുള്ള പ്രകോപനമാണ് ആഘോഷം ചോദ്യം ചെയ്യാനുള്ള കാരണം. തത്തമംഗലം സ്‌കൂളിൽ പുൽക്കൂട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കു പങ്കില്ലെന്നും പൊലീസ് പറയുന്നു.  

ബോധപൂർവം മറ്റാരോ പുൽക്കൂട് നശിപ്പിച്ച് ഇവര്‍ക്കെതിരെ ആയുധമാക്കാന്‍ ശ്രമിച്ചതായും അന്വേഷണസംഘം സംശയിക്കുന്നു. സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തിയും പുല്‍ക്കൂട് നശിപ്പിക്കാനുള്ള സാധ്യതയായി തെളിയുന്നുണ്ട്. നല്ലേപ്പിള്ളി സ്കൂളിലെ അതിക്രമവും, തത്തമംഗലം സ്കൂളിലെ പുല്‍ക്കൂട് നശിപ്പിച്ചതും ചിറ്റൂര്‍ ഡിവൈ.എ.സ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

ENGLISH SUMMARY:

The police stated that there was no conspiracy involved in the threats made by VHP workers during the Christmas celebrations at Nallepilli Government School in Palakkad