ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇബ്രാഹിമിന്റെ വീട്ടിലെത്തിയ മന്ത്രി റോഷി അഗസ്റ്റിനും ജനപ്രതിനിധികളും നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ചൂട് അറിഞ്ഞു. കാട്ടാന ഭീതിക്ക് പരിഹാരം കാണുമെന്ന് നാട്ടുകാർക്ക് മന്ത്രിയുടെ ഉറപ്പ്. പരിഹാരമില്ലെങ്കിൽ സമരം തുടരാൻ ഉറച്ച് ജനകീയ സമിതി.
കാട്ടാന ആക്രമണത്തിൽ മരിച്ച അമറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനോട് മുള്ളരിങ്ങാടുകാർ പറഞ്ഞത് അത്രയും പ്രതിഷേധമാണ്. ഒടുക്കം വാഗ്ദാനത്തിനപ്പുറം മന്ത്രിയുടെ ഉറപ്പ്. മന്ത്രിയെ വിമർശിച്ചെത്തി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്‍. അമറിന്റെ കബറടക്കത്തിനുശേഷം ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചുള്ളിക്കണ്ടം ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.