കൊല്ലം അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി ബൈക്ക് ഓടിച്ച് കാറിലിടിച്ച് അപകടമുണ്ടാക്കിയിട്ടും കേസെടുക്കാതെ പൊലീസ്. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയൊന്നിനുണ്ടായ അപകടത്തില്‍ പതിനൊന്നുമാസമായിട്ടും കേസെടുത്തില്ല. മൂന്നു വിദ്യാര്‍ഥകള്‍ സഞ്ചരിച്ച ബൈക്ക് കാറിലേക്ക് പാഞ്ഞുകയറിയായിരുന്നു അപകടം.
കഴിഞ്ഞ ഫെബ്രുവരി 21 ന് അഞ്ചല്‍ ഒറ്റത്തെങ്ങിലായിരുന്നു അപകടം. പ്രായപൂര്‍ത്തിയാകാത്ത മൂന്നു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് കാറിലേക്ക് പാഞ്ഞുകയറി. കരുകോണ്‍ സ്വദേശി സുശീല വാസുവിന്‍റേതായിരുന്നു കാര്‍.
പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് പൊലീസ് കേസെടുക്കേണ്ടതാണെങ്കിലും അന്ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വാഹനം വിട്ടുനല്‍കിയെന്നാണ് ആക്ഷേപം. പതിനൊന്നുമാസമായിട്ടും പൊലീസ് കേസ് എടുക്കാത്തതില്‍ ഇന്‍ഷുറന്‍സ് കമ്പനിയും പരാതി നല്‍കിയതാണ്.