2025 ജനുവരി ഒന്നിലെ പുതുവര്‍ഷപ്പുലരി മാറ്റങ്ങളുടേത് കൂടിയാകും. കേരളം കൂടുതല്‍ സ്മാര്‍ട്ടാകുമ്പോള്‍ ഇതുവരെ ചെയ്തിരുന്ന പലതിലും കാതലായ മാറ്റം വരും. പി.എസ്.സി ഉള്‍പ്പെടെ ഈ മാറ്റങ്ങളുടെ ഭാഗമാണ്.
പിഎസ്‌സി അഭിമുഖങ്ങള്‍: പിഎസ്‌സി വിവിധ തസ്തികകളിലേക്ക് നടത്തുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ തീയതി മാറ്റിക്കിട്ടാന്‍ നാളെ മുതല്‍ പ്രൊഫൈല്‍ വഴി തന്നെ അപേക്ഷിക്കണം. തപാല്‍, ഇമെയില്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഇനി പരിഗണിക്കില്ല.
ട്രെയിനുകള്‍ക്ക് പഴയ നമ്പര്‍: ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള ട്രെയിനുകളുടെ പഴയ നമ്പറുകള്‍ നാളെ തിരികെ വരും. കോവിഡ് കാലത്താണ് ട്രെയിന്‍ നമ്പറുകളില്‍ റെയില്‍വേ മാറ്റം വരുത്തിയത്.
ആര്‍ടി ഓഫീസുകള്‍: സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളില്‍ നാളെ മുതല്‍ ഇടനിലക്കാരെ ഒഴിവാക്കും. ഓഫിസുകള്‍ സ്മാര്‍ട്ട് ആകും. രാവിലെ 10.15 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ആര്‍ടി ഓഫിസ് സേവനങ്ങള്‍ ലഭ്യമാകുക.
കെ–സ്മാര്‍ട്ട്: നഗരസഭകളില്‍ നടപ്പാക്കിയ കെ–സ്മാര്‍ട്ട് ഏപ്രിലോടെ ത്രിതല പഞ്ചായത്തുകളിലും വ്യാപിപ്പിക്കും. ഇതിന്‍റെ പൈലറ്റ് പദ്ധതി നാളെ തിരുവനന്തപുരം ജില്ലയില്‍ തുടങ്ങും.
ജിഎസ്‌ടി ആംനെസ്റ്റി: ജിഎസ്ടി കുടിശിക ഇളവുകളോടെ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതി ഇന്നവസാനിക്കും. നാളെ മുതല്‍ അപേക്ഷകള്‍ സ്വീകരിക്കില്ല.