ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസത്തില്‍ സുപ്രധാന ചുവടുവയ്പ്പായി എസ്റ്റേറ്റുകളില്‍ സര്‍വേ തുടങ്ങി. പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വേ ആരംഭിച്ചത്. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മന്ത്രിസഭായോഗം അല്‍പസമയത്തിനകം പൂര്‍ത്തിയാകും. തുടര്‍ന്ന് പുനരധിവാസത്തിന് സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച തുടങ്ങും. പ്രതിപക്ഷനേതാവും കര്‍ണാടക സര്‍ക്കാരിന്‍റെ പ്രതിനിധിയും ഉള്‍പ്പെടെ പങ്കെടുക്കും.