ഉമ തോമസിന് അപകടം സംഭവിച്ച നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഹൈക്കോടതി നിർദേശ പ്രകാരമാണ് നിഗോഷ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. വേദിയ്ക്ക് സുരക്ഷ ഒരുക്കാത്തതിനും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളാണ് ഇയാൾക്ക് എതിരെ ഉള്ളത്.
ഓസ്കർ ഇവന്റ് മാനേജ്മെൻ്റ് കമ്പനി ഉടമ ജെനീഷിനോടും കീഴടങ്ങാൻ കോടതി നിർദേശിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാൽ ഇന്ന് എത്തിയില്ല. അതിനിടെ നൃത്ത പരിപാടിയിലെ മുഖ്യ അതിഥിയായിരുന്ന നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. പൊലീസ് മൊഴിയെടുക്കാൻ നോട്ടീസ് നല്കാനിരിക്കെയാണ് ഇന്നലെ രാത്രി മടങ്ങിയത്.