arlekar-oath

രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  ഇന്ന് കേരള ഗവര്‍ണരായി സത്യപ്രതിജ്‍ ചെയ്യും . രാവിലെ 10.30 ന് രാജ്ഭവന്‍ അങ്കണത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഗാര്‍ഡ് ഒഫ് ഒാണര്‍സ്വീകരിച്ച ശേഷമാകും നിയുക്ത ഗവര്‍ണര്‍ സത്യപ്രതിജ്ഞക്കെത്തുക. 

 മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ,സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മന്ത്രിമാര്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ബീഹാര്‍ഗവര്‍ണരായിരിക്കെയാണ് വിശ്വനാഥ് അര്‍ലേക്കറെ കേരള ഗവര്‍ണരായി മാറ്റി നിയമിച്ചത്. 

ആരിഫ് മുഹമ്മദ് ഖാന്‍റെ സംഭവ ബഹുലമായ അഞ്ചുവര്‍ഷങ്ങള്‍ക്ക്ശേഷം എത്തുന്ന അര്‍ലേക്കര്‍ അതേശൈലി തുടരുമോ എന്നത് ആകാംക്ഷ ഉയര്‍ത്തുന്നുണ്ട്. ഗോവ സ്പീക്കറും മന്ത്രിയുമായി പ്രവര്‍ത്തിച്ച അര്‍ലേക്കര്‍ ആര്‍.എസ്.സ്സുമായി അടുത്തബന്ധം പുലര്‍ത്തുന്ന ബിജെപി പ്രവര്‍ത്തകനായിരുന്നു. 

Rajendra Vishwanath Arlekar will take oath as the Governor of Kerala today:

Rajendra Vishwanath Arlekar will take oath as the Governor of Kerala today. The swearing-in ceremony will take place at 10:30 AM in the Raj Bhavan premises, with the Chief Justice of the High Court administering the oath. The Governor-designate will arrive for the ceremony after receiving the Guard of Honour.