യു.പ്രതിഭയെ വേട്ടയാടാന്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി സജി ചെറിയാന്‍. മക്കള്‍ ചെയ്യുന്നതിന് മാതാപിതാക്കള്‍ എന്ത് പിഴച്ചുവെന്നും എന്‍റെ പാര്‍ട്ടി സഖാക്കളെ വേട്ടയാടിയാല്‍ ഞാന്‍ പ്രതികരിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.  

Read Also: ‘കുട്ടികളല്ലേ, കൂട്ടുകൂടി വലിച്ചു കാണും, വല്യ കാര്യമാണോ’; കഞ്ചാവ് വലി നിസാരവല്‍ക്കരിച്ച് മന്ത്രി

യു.പ്രതിഭയുടെ എംഎല്‍എയുടെ മകനടക്കമുള്ളവര്‍ കഞ്ചാവ് വലിച്ചത് നിസാരവല്‍ക്കരിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. കുട്ടികളായാല്‍ കമ്പനിയടിക്കും, പുകവലിക്കും, ആരാണ്ട് വന്ന് പിടിച്ചെന്ന് മന്ത്രി.  വലിയ മഹാ അപരാധം ചെയ്ത പോലെയാ പറയുന്നത്. 

കുട്ടികളല്ലേ, കൂട്ടുകൂടി കാണും വലിച്ചു കാണും. അതിത്ര വല്യ കാര്യമാണോ. ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. നമ്മൾ ആരും കുട്ടികൾ ആകാതെ ആണല്ലോ ഇങ്ങോട്ടുവന്നത്. ചെറുപ്പത്തിൽ ചെയ്തു കൂട്ടിയ കാര്യങ്ങൾ ഓർത്താൽ ഒരു പുസ്തകമെഴുതാം. മോശപ്പെട്ട കാര്യം ചെയ്തെന്ന് ഒരു കേസിലുമില്ല. ആ എഫ്ഐആര്‍ താൻ വായിച്ചു നോക്കി. നമ്മൾ എല്ലാം വലിക്കുന്നവരല്ലേ. താനും സിഗരറ്റ് വലിക്കും . എം ടി കെട്ടുകണക്കിന് ബീഡി വലിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു. കായംകുളത്ത് എസ് വാസുദേവൻ പിള്ള അനുസ്മരണത്തിലാണ് മന്ത്രിയുടെ പ്രസംഗം. യു. പ്രതിഭ എം എൽ എ ഇതെല്ലാം കേട്ട് വേദിയിലുണ്ടായിരുന്നു. 

ENGLISH SUMMARY:

minister saji cheriyan speech turn contraversy