സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരശീല ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സ്വര്‍ണക്കപ്പും തലസ്ഥാനത്തെത്തി.  വിദ്യാര്‍ഥികളുടെ ആദ്യസംഘത്തെ മന്ത്രി വി.ശിവന്‍കുട്ടി സ്വീകരിച്ചു. 

എല്ലാം സെറ്റ്. സ്വ‍ര്‍ണ്ണക്കപ്പെത്തി. മത്സരിക്കാന്‍ പിള്ളേരും. ഇനി എല്ലാം ടപടപേയെന്ന്. രാത്രി ഒന്ന് ഒറങ്ങി എണീക്കുമ്പോഴേക്കും വൈബ് വേറെ ലെവലായിരിക്കും.

25 വേദികള്‍, 249 ഇനങ്ങള്‍, മത്സരിക്കാന്‍ 15000 പയലുകള്‍. വെറുതേയൊന്നുമല്ല ഇത് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാ പെരുങ്കളിയാട്ടമായത്. കാസർകോട് നിന്നും തുടങ്ങിയ സ്വർണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് തലസ്ഥാനത്ത് ലഭിച്ചത് പൊളപ്പൻ വരവേൽപ്പ്.

ആടി തിമിർത്തു തളരുമ്പോൾ പള്ള നിറയ്ക്കാൻ കലവറയും റെഡി. പഴയയിടമെത്തി പാലുകാച്ചി പായസം നൽകി. പായസം അടിപൊളി എന്ന് പറഞ്ഞപ്പോൾ ഇതൊക്കെ വെറും സാമ്പിൾ വെടിക്കെട്ട് എന്ന് പഴയിടം.

ENGLISH SUMMARY:

The capital city gears up for the grand spectacle of the State School Arts Festival, with only hours left for the curtain to rise. The coveted Golden Cup has arrived in the capital, and Minister V. Sivankutty welcomed the first group of students.