തന്നെ അറസ്റ്റ് ചെയ്യാന്‍ പിണറായിയും പി.ശശിയും അവസരം നോക്കിയിരിക്കുകയായിരുന്നുവെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. പൊലീസ് നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പൊലീസെത്തിയത് അറസ്റ്റ് ചെയ്യാനാണെന്നും പി.വി.അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വാറന്‍റ് തന്നാല്‍ അറസ്റ്റിന് വഴങ്ങും, നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ഇടപെടല്‍ നിയമാനുസൃതമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഗൂഢാലോചനയോ, പ്രത്യേക താല്‍പര്യങ്ങളോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ പി.വി അന്‍വറിനെതിരെ കേസെടുത്തും പിന്നാലെ അറസ്റ്റിന് നീക്കം നടക്കുന്നതും. പി.വി.അന്‍വര്‍ എം.എല്‍.എ ഉള്‍പ്പെടെ 11പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണ തടസപ്പെടുത്തല്‍ വകുപ്പുകള്‍ ചുമത്തി. മലപ്പുറം ഒതായിയിലെ പി.വി.അന്‍വറിന്‍റെ വീട് പൊലീസ് വളഞ്ഞു. പൊലീസ് നീക്കത്തിനെതിരെ പ്രതിഷേധവുമായി അനുയായികള്‍.

പി.വി. അൻവർ എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി.വി അൻവർ വിമർശിച്ചു. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ലെന്നും എം.എൽ.എ പ്രതികരിച്ചു.

ENGLISH SUMMARY:

MLA P.V. Anwar has alleged that both Pinarayi Vijayan and P. Sasi were waiting for an opportunity to arrest him.