നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടൽ കുറച്ചുകൂടി ശക്തമാക്കണമെന്നും പ്രതീക്ഷ മുഴുവന്‍ കേന്ദ്രസര്‍ക്കാരിലാണെന്നും ഭർത്താവ് ടോമി മനോരമ ന്യൂസിനോട്. ഒരാളുടെ ജീവൻ നഷ്ടമായതിൽ ദുഃഖിതനാണ്, എന്നാൽ ഒന്നും മനഃപൂര്‍വമല്ലെന്നും ടോമി പറഞ്ഞു. നിമിഷ പ്രിയ പറയുന്നതൊക്കെ സത്യമാണെന്ന് ഭർത്താവ് എന്ന നിലയിൽ അന്വേഷിച്ച് ബോധ്യപ്പെട്ടതാണെന്നും ടോമി പറഞ്ഞു.
അമ്മ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മകളെന്ന് ഭര്‍ത്താവ് ടോമി. മകളുടെ സന്തോഷത്തെ ബാധിക്കാതെയാണ് ഞങ്ങൾ വളർത്തുന്നത്. ഇപ്പോഴത്തെ അവസ്ഥ കുഞ്ഞിനെ അറിയിച്ചിട്ടില്ലെന്നും ടോമി പറഞ്ഞു.