പെരിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഒന്‍പത് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. രജ്ഞിത്ത്, സുധീഷ്, ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരാണ് കണ്ണൂര്‍ ജയിലിലെത്തിയത്.
കെ.വി.കുഞ്ഞിരാമനടക്കം മുഴുവന്‍ പ്രതികളെയും കാണാന്‍ ജയിലില്‍ പി.ജയരാജനെത്തി. മുദ്രാവാക്യം വിളിച്ച് ഐക്യദാര്‍ഢ്യവുമായി ജയിലിനുമുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍. പ്രതികളുടെ ആവശ്യപ്പെകാരം സിബിഐ കോടതി ജയില്‍ മാറ്റം അനുവദിച്ചിരുന്നു. അതിനിടെ പ്രതികളുടെ വീട്ടിലെത്തി സിപിഎം നേതാക്കള്‍. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ എന്നിവരാണെത്തിയത്.