pv-anwar-against-kerala-pol

നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്തതിൽ പി.വി. അൻവർ എംഎൽ‌എയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. അറസ്റ്റിനു മുന്നോടിയായി പി.വി.അൻവറിന്റെ ഒതായിയിലെ വീട്ടിൽ വൻ പൊലീസ് സന്നാഹം തമ്പടിച്ചിരുന്നു. അറസ്റ്റിന് ശേഷം വൈദ്യ പരിശോധനയക്കായി അൻവറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു

 

തന്നെ അറസ്റ്റ് ചെയ്യാന്‍ പിണറായിയും പി.ശശിയും അവസരം നോക്കിയിരിക്കുകയായിരുന്നുവെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. പൊലീസ് നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ജീവനുണ്ടെങ്കില്‍ കാണിച്ചുതരാമെന്നും പി.വി.അന്‍വര്‍ പറഞ്ഞു. എന്നാല്‍ പൊലീസ് ഇടപെടല്‍ നിയമാനുസൃതമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഗൂഢാലോചനയോ, പ്രത്യേക താല്‍പര്യങ്ങളോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

മലപ്പുറം ഒതായിയിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റുചെയ്തത് നാടകീയമായിയാണ്. പിണറായിസം തുലയട്ടെയെന്ന് ഡിഎംകെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. അൻവറിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചാണ് പ്രവർത്തകർ പൊലീസിനൊപ്പം അയച്ചത്. അൻവറിനെ പൊലീസ് വാഹനത്തിന്റെ മുന്നിൽ കയറ്റണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ബഹളം വച്ചു.

ENGLISH SUMMARY:

PV Anwar against Police and Pinarayi on arrest