നിലമ്പൂരിലെ ഫോറസ്റ്റ് ഓഫിസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്ക്ക് ജാമ്യം. നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി തള്ളി. ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നതടക്കം ഉപാധികളോടെയാണ് ജാമ്യം.
35,000 രൂപ കെട്ടിവയ്ക്കണം. സാക്ഷികളെ സ്വാധീനിക്കരുതെന്നും ഉപാധിയുണ്ട്. തവനൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള അന്‍വര്‍ ഇന്നുതന്നെ പുറത്തിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനിടെ, അന്‍വറിന്‍റെ അടുത്ത അനുയായി, ഡിഎംകെ നേതാവ് ഇ.എ.സുകുവും പൊലീസ് കസ്റ്റഡിയിലായി. വഴിക്കടവ് ബസ് സ്റ്റാന്‍ഡില്‍നിന്നാണ് സുകുവിനെ കസ്റ്റഡിയിലെടുത്തത്.