കണ്ണൂര്‍ കാക്കയങ്ങാട് പന്നിക്കെണിയില്‍ പുലി കുടുങ്ങി. ഇന്ന് രാവിലെയാണ് പുലി കുടുങ്ങിയത്. പുലിയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവയ്ക്കും. സ്ഥലത്ത് കൂടെത്തിച്ചു. വയനാട്ടില്‍നിന്നുള്ള വനംവകുപ്പ് സംഘമെത്തി പുലിയുടെ ആരോഗ്യനില നിരീക്ഷിച്ചശേഷം മയക്കുവെടിവയ്ക്കും.