ചോറ്റാനിക്കരയിൽ ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് കണ്ടെടുത്ത തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ്. ഫൊറൻസിക് പരിശോധനയ്ക്ക് ശേഷമേ ഇക്കാരും വ്യക്തമാകൂ. ഇന്ന് വീട്ടുടമസ്ഥനായ ഡോ. ഫിലിപ്പ് ജോണിന്‍റെ മൊഴിയെടുക്കും. സാമൂഹ്യവിരുദ്ധരുടെ ശല്യമാരോപിച്ച് പഞ്ചായത്തഗവും,നാട്ടുകാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇന്നലെ വൈകിട്ടാണ് ഫ്രിജില്‍ നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെടുത്തത്. കവറിലാക്കി പൊതിഞ്ഞുവച്ച നിലയിലായിരുന്നു ഇതുണ്ടായിരുന്നത്. ആദ്യഘട്ട പരിശോധനകൾക്ക് ശേഷം ഇത് വീട്ടിൽനിന്ന് പൊലീസ് മാറ്റി.