ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് രഹസ്യമൊഴി നല്‍കി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തുന്നത് രണ്ടുമണിക്കൂര്‍ നീണ്ടു. അതേസമയം. ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. വയനാട് മേപ്പാടിയിലെ റിസോര്‍ട്ട് പരിസരത്തു നിന്ന് അറസ്റ്റ് ചെയ്ത ബോബിയെ ഉടന്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിക്കും. കൊച്ചിയില്‍നിന്നുള്ള പൊലീസ് സംഘമാണ് ബോബിയെ പിടികൂടിയത്.
വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കാര്‍ വളഞ്ഞ് പൊലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ദ്വയാര്‍ഥപ്രയോഗത്തിലൂടെ ലൈംഗികാധിക്ഷേപം നടത്തുന്നതിന്‍റെ വിഡിയോ സഹിതം നല്‍കിയ പരാതിയില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്.