bathery-agricultural-bank-wyd

വയനാട് ബത്തേരി ബാങ്ക് നിയമന കോഴയിൽ ഒരു കേസ് കൂടി. അമ്പലവയൽ ആനപ്പാറ സ്വദേശി ഷാജിയുടെ പരാതിയിൽ ആണ് 3 പേർക്കെതിരെ കേസ് എടുത്തത്. പ്രാദേശിക കോൺഗ്രസ്സ് നേതാക്കളായ സി ടി ചന്ദ്രൻ,കെ എം വർഗീസ് കോൺഗ്രസ്സ് നടപടി എടുത്ത കെ കെ ഗോപി നാഥൻ എന്നിവരാണ് പ്രതികൾ.  ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ മകന് സ്ഥിരം ജോലി നൽകാം എന്ന് പറഞ്ഞു പണം തട്ടി എന്ന് പരാതി. ബാങ്ക് പ്രസിഡന്റ് ആയിരുന്ന ഗോപിനാഥൻ 3 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലാണ് കേസ്. ബത്തേരി അർബൻ ബാങ്കിലെ നിയമന കോഴയിൽ ഇന്നലെ പൊലീസ് രണ്ടു കേസെടുത്തിരുന്നു.

 
ENGLISH SUMMARY: