ആലുവ അദ്വൈതാശ്രമത്തില്‍ സര്‍വമത സമ്മേളന ശതാബ്ദി സ്മാരകമായി നിര്‍മിച്ച ധ്യാനമണ്ഡപം സമര്‍പ്പിച്ചു. രാവിലെ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ധ്യാമണ്ഡപത്തില്‍ ഗുരുദേവ വിഗ്രഹം പ്രതിഷ്ഠിച്ചു. ശിവഗിരി മഠം ഉപദേശകസമിതി അംഗവും മെഡിമിക്സ് നിര്‍മാതാക്കളായ എ.വി.എ ഗ്രൂപ്പ് എം.ഡിയുമായ ഡോ. എ.വി.അനൂപും കുടുംബവും ചേര്‍ന്ന് ദീപം തെളിയിച്ച് ധ്യാനമണ്ഡപം സമര്‍പ്പിച്ചു. ശിവരാത്രി മണപ്പുറത്തിനും പെരിയാറിനും അഭിമുഖമായി ശ്രീനാരായണ ഗുരു വിശ്രമിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്ന പഴയ ആശ്രമത്തിന്‍റെ മാതൃകയിലുള്ള മണ്ഡപം ഡോ. എ.വി.അനൂപാണ് നിര്‍മിച്ച് സമര്‍പ്പിച്ചത്.