മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി.ജോസഫ് കുഴഞ്ഞുവീണു മരിച്ചു. പ്രഭാത നടത്തത്തിനിടെ അറക്കുളം സെന്റ് ജോസഫ് കോളജിനു മുന്നിലായിരുന്നു സംഭവം. കുഴഞ്ഞുവീഴുന്നതു കണ്ട് കോളജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീടാകും തീരുമാനിക്കുക. ഭാര്യ തിടനാട് പാലക്കീൽ കുടുംബാംഗം റോസമ്മയാണ് ഭാര്യ. സൂസൻ, ബ്ലസൺ, റോഷൻ, ഫെവിൻ എന്നിവര്‍ മക്കളാണ്. സിജോ, അനുമോൾ എന്നിവര്‍ മരുമക്കളാണ്.