കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന അപകടത്തില്‍ നടപടിയുമായി ജി.എസ്.ടി വകുപ്പ്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടന്ന പരിപാടിയുടെ സംഘാടകരുടെ ഓഫീസുകളിലും വീടുകളിലും ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗം പരിശോധന നടത്തി. വയനാട്ടിലെ മൃദംഗവിഷന്‍, തൃശൂരിലെ ഓസ്കര്‍ ഇവന്‍റ്സ്, കൊച്ചിയിലെ ഇവന്‍റ്സ് ഇന്ത്യ ഓഫീസുകളിലാണ് പരിശോധന. സ്ഥാപനങ്ങളുടെ ജി.എസ്.ടി റജിസ്ട്രേഷനും നികുതിയടച്ചതും ആയി ബന്ധപ്പെട്ട രേഖകളാണ് പരിശോധിച്ചത്. കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ജി.എസ്.ടി ഇന്‍റലിജന്‍സ് സംഘങ്ങളാണ് പരിശോധന നടത്തിയത്.