ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണ്ണൂർ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും. ജാമ്യം നിഷേധിച്ച എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. ബോബിക്കെതിരെ പ്രഥമ ദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തിയാണ് ജാമ്യം നിഷേധിച്ചത്. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ഉള്ളത്. ജാമ്യാപേക്ഷ ഇന്ന് തന്നെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിക്കാനാണ് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകരുടെ നീക്കം.