നടി ഹണി റോസ് തന്നെ വേട്ടയാടുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ബോബിയുടെ വാദം. രണ്ട് പതിറ്റാണ്ടോളമായി ഉള്ള ബന്ധം തനിക്ക് പരാതിക്കാരിയുമായി ഉണ്ട്. തന്‍റെ മൂന്ന് ജ്വല്ലറി ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തത് പരാതിക്കാരിയാണ്. കേസ് തന്നെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തുവെന്നും ബോബി ചെമ്മണ്ണൂര്‍ വാദിക്കുന്നു. തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പരാതി നല്‍കിയത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. നിയമവിരുദ്ധമായാണ് തന്നെ പൊലീസ് വയനാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. യൂണിഫോമില്‍ അല്ലാതെ എത്തിയ ആളുകള്‍ തടഞ്ഞുവച്ചുവെന്നും 24 മണിക്കൂറിലധികം സമയം നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വച്ചുവെന്നും ബോബി അവകാശപ്പെടുന്നു. തന്നെ ഇരുട്ടില്‍ നിര്‍ത്തുന്നതാണ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവെന്നും അദ്ദേഹം ആരോപിച്ചു.ജാമ്യാപേക്ഷ ഇന്നുതന്നെ കോടതി പരിഗണിക്കും.